യുഎസ് കപ്പലിന് നേരെ വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍: ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ബുധനാഴ്ച ഗള്‍ഫ് ഓഫ് ഏദന്‍ കടത്തിക്കൊണ്ടിരുന്ന യുഎസ് കപ്പല്‍ മര്‍സ്‌ക് ഡിട്രോയിറ്റിന് നേരെ മൂന്ന് കപ്പല്‍വേധ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടു.

‘ജനുവരി 24-ന് ഏകദേശം 2 മണിക്ക് (പ്രാദേശിക സമയം) ഇറാന്റെ പിന്തുണയുള്ള ഹൂത്തി ഭീകരര്‍ യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് യു.എസ് ഉടമസ്ഥതയിലുള്ള കണ്ടെയ്നര്‍ കപ്പലായ എം/വി മെഴ്സ്‌ക് ഡിട്രോയിറ്റിന് നേരെ മൂന്ന് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു.

‘ഒരു മിസൈല്‍ കടലില്‍ പതിച്ചു. മറ്റ് രണ്ട് മിസൈലുകളെ തടഞ്ഞുവെന്നും കപ്പലിന് പരിക്കുകളോ കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide