ആപ്പിളിൻ്റെ വിഷൻ പ്രോ യുഎസ് സ്റ്റോറുകളിലേക്ക്

യുഎസ് ആപ്പിൾ സ്റ്റോറുകൾ വെള്ളിയാഴ്ച മുതൽ വിഷൻ പ്രോ എന്ന പുതിയ ഹെഡ്സെറ്റ് വിൽപനയ്ക്ക് എത്തുന്നു. ഒമ്പത് വർഷം മുമ്പ് ആപ്പിൾ വാച്ചിന് ശേഷമുള്ള പ്രധാന പ്രോഡക്റ്റാണ് വിഷൻ പ്രോ. 3499 ഡോളറാണ് വില.

വെർച്വൽ അല്ലെങ്കിൽ ഓഗ്മെൻ്റഡ് റിയാലിറ്റി ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഒരു പ്രധാന നാഴികക്കല്ലാണ് ലോകത്തിലെ ഏറ്റവും മികച്ച ഉപകരണ നിർമ്മാതാവായ ആപ്പിളിൻ്റെ വിഷൻ പ്രോ. എന്നാൽ വിഷൻ പ്രോ ഒരു ഗെയിം ചേഞ്ചർ ആയിരിക്കില്ല എന്നാണ് പലരും കരുതുന്നത്. കാരണം മെറ്റപോലുള്ള കമ്പനികൾ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ ഇതേ ഗുണങ്ങളുള്ള ഹെഡ്സെറ്റ് ഇറക്കിയിട്ടുണ്ട്.

ഇതിന്റെ ലുക് ഗംഭീരമാണ്. എന്നാൽ ഇതിന് ഭാരക്കൂടുതലുണ്ടെന്നും ഉപയോഗിക്കുമ്പോൾ മുടിയൊക്കെ അലങ്കോലപ്പെടുകയാണെന്നും റിവ്യു റിപ്പോർട് പറയുന്നു.

ആപ്പിൾ സിഇഒ ടിം കുക്ക് വ്യാഴാഴ്ച വിഷൻ പ്രോ ധരിച്ച് വാനിറ്റി ഫെയറിൻ്റെ മു
ഖചിത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിഷൻ പ്രോയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത 600 ആപ്പുകളും ഗെയിമുകളും ലഭ്യമാണെന്ന് ആപ്പിൾ പറയുന്നു. കൂടാതെ 10 ലക്ഷം മറ്റ് ആപ്പുകളും കംപാറ്റബിളാണ്

Apple Fans Get Vision Pro From friday

Also Read

More Stories from this section

family-dental
witywide