ന്യൂയോർക്ക്: അമേരിക്കൻ ഓഹരി വിപണിയിൽ രാജകീയ പ്രവേശനം നടത്തി പ്രമുഖ നിർമ്മിത ബുദ്ധി (എഐ) കമ്പനിയായ ആന്ത്രോപിക്. നാസ്ഡാക്കിൽ ഓഹരിയൊന്നിന് 83 ഡോളറിന് ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരികൾ ആദ്യ മണിക്കൂറുകളിൽ തന്നെ 30 ശതമാനത്തോളം മുന്നേറ്റത്തോടെ 111 ഡോളറിലേക്ക് ഉയർന്നു. കമ്പനി സ്ഥാപകരായ ഡാരിയോ അമോദിയും ഡാനിയെല്ല അമോദിയും ചേർന്നാണ് നാസ്ഡാക്കിൽ മണി മുഴക്കി ഔദ്യോഗിക വ്യാപാരത്തിന് തുടക്കം കുറിച്ചത്.
ആകെ 98 കോടി ഓഹരികളാണ് ഐപിഒയിലൂടെ കമ്പനി വിപണിയിലിറക്കിയത്. 81 ബില്യൺ ഡോളർ വിപണിയിൽ നിന്ന് സമാഹരിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. 1.5 ട്രില്യൺ ഡോളറായിരുന്നു കമ്പനി സ്വയം കണക്കാക്കിയിരുന്ന മൂല്യമെങ്കിലും, വിപണിയിലെ വൻ മുന്നേറ്റം ആന്ത്രോപിക്കിന്റെ മൂല്യം അതിനും മുകളിലേക്ക് ഉയർത്തിയിരിക്കുകയാണ്.
2021-ൽ രൂപീകരിച്ച ആന്ത്രോപിക് ചുരുങ്ങിയ കാലയളവിനുള്ളിലാണ് ആഗോള എഐ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മുൻനിര കമ്പനികളിൽ ഒന്നായി വളർന്നത്. വിപണിയിലെ പ്രവേശനം വൻ വിജയമായതോടെ എഐ മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്.
AI Giant Anthropic Makes Grand Debut on Nasdaq; Shares Surge 30 Percent in Opening Hours














