
ഫ്ളോറിഡ: പറന്നുയരുന്നതിനു തൊട്ടുമുമ്പ് റൺവേയിൽ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഭാഗ്യത്തിന് അപകടം ഒന്നും സംഭവിച്ചില്ല. താമ്പ വിമാനത്താവളത്തിൽ നിന്ന് ഫീനിക്സിലേക്ക് പോകുന്ന വിമാനത്തിനാണ് അപടകം സംഭവിച്ചത്.
അമേരിക്കൻ എയർലൈൻസിൻ്റെ ഫ്ലൈറ്റ് നമ്പർ 590 റൺവേയിൽ പ്രവേശിച്ച് അൽപം കഴിഞ്ഞപ്പോൾ തന്നെ ടയറുകളിലൊന്ന് പൊട്ടി തീ പടരുന്നു. അന്തരീക്ഷത്തിൽ പുകയുമുണ്ടായി. അൽപസമയത്തിനുള്ളിൽ തന്നെ വിമാനം നിന്നു. റൺവേയുടെ അറ്റത്താണ് വിമാനം പോയി നിന്നത്. എമർജൻസി വാഹനങ്ങൾ സ്ഥലത്തെത്തി യാത്രക്കാരെയും ജീവനക്കാരെയും ഉടൻ ഒഴിപ്പിച്ചു. വിമാനം ടെർമിനലിലേക്ക് അയച്ചു.
JUST IN: American Airlines flight 590 out of Tampa, Florida narrowly avoids disaster after multiple tires blow out during takeoff.
— Collin Rugg (@CollinRugg) July 10, 2024
As the plane was picking up speed and seconds away from liftoff, the tires blew out.
The pilot slammed on the brakes as the plane barreled towards… pic.twitter.com/P5kZ3N6pUO
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ അമേരിക്കൻ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ലാൻഡിങ് വേളയിലായിരുന്നു ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ അപകടം ഗുരുതരമായേനെ എന്ന് പലരും അഭിപ്രായപ്പെട്ടു.
At Tampa airport American Airlines plane’s Tyre exploded on runway