
ആറാം വിവാഹ വാര്‍ഷികത്തില്‍ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് നടി ഭാവന. ‘കണ്ണടച്ച് തുറക്കും പോലെ എന്നാല്‍ ഒരായുഷ്‌കാലം പോലെ’ എന്നാണ് ഭാവന വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2018 ലാണ് ഭാവനയുടെയും കന്നഡ സംവിധായകനായ നവീന്റെയും വിവാഹം നടന്നത്. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
ഏറ്റവും അടുത്ത സുഹൃത്തുക്കളെല്ലാം ഭാവനയുടെ വിവാഹത്തിനെത്തിയിരുന്നു. മഞ്ജു വാര്യര്‍ സംയുക്ത വര്‍മ്മ തുടങ്ങിയ മലയാളത്തിലെ നടിമാര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കില്‍ നായികയയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.
കഴിഞ്ഞ ദിവസം വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച ഭാവന ആ ദിവസങ്ങളില്‍ തനിക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കിയവര്‍ക്ക് നന്ദിയറിയിച്ചിരുന്നു. ഭാവനയ്ക്ക് സര്‍പ്രൈസായി വിവാഹദിനത്തില്‍ ബോളിവുഡ്, ഹോളിവുഡ് താരംപ്രിയങ്ക ചോപ്ര വെര്‍ച്വലായി വിവാഹമംഗളാശംസകളറിയിച്ചിരുന്നു. ‘ആ മനോഹര ദിവസത്തിലേക്കുള്ള തിരിഞ്ഞുനോട്ടം. ആശംസകള്‍ അയച്ച് ഈ ദിനം കൂടുതല്‍ സ്‌പെഷലാക്കിയ എന്റെ വുമണ്‍ ക്രഷ് പ്രിയങ്ക ചോപ്രയ്ക്ക് നന്ദി എന്നാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് ഭാവന കുറിച്ചത്.’ നിരവധി പേരാണ് ത്രോബാക്ക് ചിത്രങ്ങള്‍ താരം പങ്കുവെച്ചപ്പോള്‍ സ്‌നേഹം അറിയിച്ച് എത്തിയത്.
