ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നും തീ ശരീരത്തേക്ക് പടര്‍ന്നു, ബൈക്ക് ഉപേക്ഷിച്ച് ഓടിയിട്ടും രക്ഷപെട്ടില്ല, സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: കുമളിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.
അണക്കര സ്വദേശി കളങ്ങരയില്‍ ഏബ്രാഹാമാണ് (തങ്കച്ചന്‍ -50) മരിച്ചത്. ഇടുക്കി കുമളിയില്‍ ഇന്ന് പുലര്‍ച്ച 5 മണി ഓടെയായിരുന്നു അപകടം.

സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച് ബൈക്കിന് തീ പിടിച്ചത്. തീ പടരുന്നത് കണ്ട് പെട്ടെന്നുതന്നെ ബൈക്കില്‍ നിന്നും ഇറങ്ങിയോടിയെങ്കിലും തങ്കച്ചന്റെ ശരീരമാകെ തീ പടരുകയായിരുന്നു.

More Stories from this section

family-dental
witywide