യോഹാന്‍ മെത്രാപ്പൊലീത്തയുടെ പൊതുദര്‍ശനം ഡാളസില്‍ മെയ് 15 ന്

ഡാളസ് : അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ.പി യോഹന്നാന്റെ പൊതുദര്‍ശനം ഡാളസില്‍ മെയ് 15 ബുധനാഴ്ച നടക്കും. തിരുവല്ല സഭാ ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ 8 മണി വരെ ഡാളസിലെ റെസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോമിലാണ് (13005 Greenville Avenue, Dallas, TX 75243) പൊതുദര്‍ശനം.

ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയായ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരില്‍ മുമ്പ് അറിയപ്പെട്ടിരുന്ന ജിഎഫ്എ വേള്‍ഡിന്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് കെ.പി യോഹന്നാന്‍

പൂക്കള്‍ക്ക് പകരമായി, കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ അദ്ദേഹം സജീവമായിരുന്ന ശുശ്രൂഷാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ”ഇന്‍ മെമ്മറി ഫോര്‍ എറ്റേണിറ്റി” എന്ന പ്രത്യേക ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കാവുന്നതാണ്.

ഭാര്യ ഗിസെല;
മകന്‍, ഡാനിയേല്‍;
മകള്‍, സാറ;
പേരക്കുട്ടികള്‍ : ഡേവിഡ്, എസ്തര്‍, ജോനാ, ഹന്ന, ലിഡിയ, നവോമി, നോഹ.
അദ്ദേഹത്തിന്റെ സംസ്‌കാരം 21 ന് ഇന്ത്യയിലെ തിരുവല്ലയില്‍ നടക്കും.

More Stories from this section

family-dental
witywide