
കൊച്ചി: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ പ്രിയങ്കാ ഗാന്ധി വിജയം ചോദ്യം ചെയ്ത് ബി ജെ പി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഹൈക്കോടതിയില്‍ ഹർജി നൽകി. സ്വത്ത് വിവരങ്ങള്‍ പൂർണമായും വെളിപ്പെടുത്തിയില്ലെന്നും മറച്ചുവെച്ചുമാണ് പ്രിയങ്ക മത്സരിച്ചതെന്നാണ് നവ്യ ഹരിദാസ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചെന്നാണ് ആരോപണം. ഹർജി നിലനില്‍ക്കുന്നതാണോ അല്ലയോ എന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ പ്രാഥമിക വാദം നടക്കും. ശേഷമാകും ഹൈക്കോടതി ഹർജി സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.
സ്വത്തു വിവരങ്ങൾ മറച്ചുവയ്ക്കലിലൂടെ വോട്ടർമാരിൽ തെറ്റായ സ്വാധിനം ചെലുത്തുന്ന നടപടിയാണ് പ്രിയങ്കയുടെ ങാഗത്ത് നിന്ന് ഉണ്ടായത്. നാമനിർദ്ദേശ പത്രിക സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും നവ്യയുടെ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകി എന്നത് മുൻനിറുത്തി പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണം എന്നതാണ് നവ്യയുടെ പ്രധാന ആവശ്യം.