സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ ബ്ലേഡ്

ബംഗളൂരു: ബാംഗ്ലൂരില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ ബ്ലേഡ്. സംഭവം എയര്‍ ഇന്ത്യ സ്ഥിരികരിക്കുകയും ചെയ്തു. ബെംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിന്ന് സാന്‍ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777-200LR വിമാനത്തില്‍ ജൂണ്‍ 9നാണ് സംഭവം.

വിമാനത്തില്‍ യാത്ര ചെയ്ത മാതുറസ് പോള്‍ എന്ന യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കിട്ടിയതായി എക്സില്‍ കുറിപ്പ് പങ്കുവച്ചത്. ബ്ലേഡിന്റെ ചിത്രമുള്‍പ്പടെയാണ് യാത്രക്കാരന്‍ വിഷയം ലോകത്തെ അറിയിച്ചത്. ഉടന്‍ തന്നെ ഫ്‌ലൈറ്റ് ജീവനക്കാരെ വിവരം അറിയിച്ചെന്നും അവര്‍ മാപ്പ് പറയുകയും മറ്റൊരു വിഭവം നല്‍കിയെന്നും ഇദ്ദേഹം പറഞ്ഞു.

കേറ്ററിംഗ് കമ്പനിയില്‍ നിന്നുണ്ടായ വീഴ്ചയാണെന്നും പച്ചക്കറി അരിയുന്ന മെഷീനില്‍ നിന്നും വീണതാണെന്നും നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യയുടെ ചീഫ് കസ്റ്റമര്‍ എക്സിപീരിയന്‍സ് ഓഫീസര്‍ രാജേഷ് ദോഗ്റ അറിയിച്ചു.

More Stories from this section

family-dental
witywide