
ചിക്കാഗോ സെന്‌റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മതബോധന സ്‌കൂളിന്‌റെ ആഭിമുഖ്യത്തില്‍ മൂന്നുദിവസം നീണ്ടുനിന്ന സമ്മര്‍ ക്യാമ്പ് സമാപിച്ചു. കൊഹിമ രൂപത അധ്യക്ഷന്‍ മാര്‍ ജെയിംസ് തോപ്പിൽ സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ ഇടവക വികാരി ഫാദര്‍ സിജു മുടക്കോടില്‍ സമാപന സന്ദേശം നല്‍കി. ഫാദര്‍ ജിതിന്‍ വല്ലാര്‍കാട്ടില്‍ സന്നിഹിതനായിരുന്നു.

മൂന്നുദിവസം നീണ്ടനിന്ന ക്യാമ്പില്‍ ഉടനീളം വൈവിധ്യമാര്‍ന്ന വിഷയങ്ങളെ ആസ്പദമാക്കി നിരവധി ക്ലാസുകള്‍ നടത്തപ്പെട്ടു. കുട്ടികള്‍ക്കു വേണ്ടി ഇന്‍ഡോര്‍ ഗെയിമുകളും ഔട്ട്‌ഡോര്‍ ഗെയിമുകളും ഒരുക്കിയിരുന്നു. ക്യാമ്പിന്റെ സമാപനത്തില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ എസ്രയേല്‍ വാളത്താറ്റ്, ഇസബെല്‍ താന്നിച്ചുവട്ടില്‍, ബെനീറ്റ കൈതവേലില്‍ എന്നിവര്‍ ബെസ്റ്റ് ക്യാമ്പര്‍മാരായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കുട്ടികള്‍ക്കു വേണ്ടി നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കപ്പെട്ടു. സജി പുതൃക്കയിൽ ആയിരുന്നു ക്യാമ്പ് ഡയറക്ടര്‍.
Catechism Summer Camp at Chicago St Mary Knanaya Church