തായ്‌വാൻ തിരഞ്ഞെടുപ്പ്: ചൈനക്ക് തിരിച്ചടി, യുഎസ് അനുകൂലി ലായ് ചിങ് തെ പ്രസിഡന്റാകും

തയ്‌വാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചൈനവിരുദ്ധ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി)ക്ക് ജയം. ഭരണകക്ഷിയായിരുന്ന ഡിപിപി അധികാരത്തില്‍ തുടരും. അമേരിക്കന്‍ അനുകൂലി ലായ് ചിങ് തെ (വില്യം) പ്രസിഡന്റാകും.

യുഎസ് അനുകൂല ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും (ഡിപിപി) ചൈനാ അനുകൂല കുമിന്താങ് പാര്‍ട്ടിയും യുഎസിനെയും ചൈനയെയും ഉള്‍ക്കൊള്ളുന്ന സന്തുലിത സമീപനമാണു രാജ്യത്തിനു വേണ്ടതെന്നു വിശ്വസിക്കുന്ന തയ്‌വാനില്‍ പീപ്പിള്‍സ് പാര്‍ട്ടിയും (ടിപിപി) തമ്മിലുള്ള ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്.

ഭരണകക്ഷിയായ ഡിപിപിയെ പിന്തുണയ്ക്കുന്നവരിലേറെയും ദ്വീപില്‍ തന്നെ ജനിച്ചുവളര്‍ന്ന തദ്ദേശീയരായ തയ്വാനികളാണ്. തയ്‌വാനില്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കണമെന്നാണു ഡിപിപിയുടെ നിലപാട്.

More Stories from this section

family-dental
witywide