കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ സംഘര്‍ഷം, വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു

നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ നികുതി വര്‍ദ്ധനവിനെതിരായ ഉണ്ടായ പ്രതിഷേധത്തിനിടെ വെടിവെപ്പ്. 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കടം മൂലമുണ്ടായ ഭാരം ലഘൂകരിക്കാന്‍ നികുതികള്‍ ഉയര്‍ത്തുന്ന ബില്‍ പാസാക്കുന്നത് തടയാനാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭത്തിനിടെ കെനിയന്‍ പാര്‍ലമെന്റിന്റെ ചില ഭാഗങ്ങള്‍ അഗ്‌നിക്കിരയായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കനത്ത കടബാധ്യത ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2.7 ബില്യണ്‍ ഡോളര്‍ അധിക നികുതി സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന വിവാദ ധനകാര്യ ബില്ലിന് കെനിയയുടെ പാര്‍ലമെന്റ് ഇന്ന് അംഗീകാരം നല്‍കിയിരുന്നു. ഇതിനെതിരായാണ് പ്രതിഷേധം നടന്നത്.

നൂറുകണക്കിന് പ്രതിഷേധക്കാരാണ് കെനിയന്‍ പാര്‍ലമെന്റിന് പുറത്ത് പൊലീസുമായി ഏറ്റുമുട്ടിയത്. പ്രതിഷേധക്കാര്‍ പൊലീസിനെ എതിര്‍ത്ത് പാര്‍ലമെന്റ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide