ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി, ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം, വരുന്നു ഇടിയും മഴയും

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നത്തോടെ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നതും വിലയിരുത്തി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.