ഡാളസ് കേരള അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷവും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഇന്ന്

പി പി ചെറിയാന്‍

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വര്ഷം തോറും നടത്തിവരാറുള്ള ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. ചടങ്ങില്‍ മുഖ്യാഥിതിയായി ഗാര്‍ലാന്‍ഡ് ജഡ്ജി മാര്‍ഗരറ്റ് ഓബ്രായാന്‍ പങ്കെടുക്കും.

ആഘോഷ പരിപാടികള്‍ക്ക് മദ്ധ്യേ നടക്കുന്ന പ്രത്യേക ചടങ്ങില്‍ കേരള അസോസിയേഷന്റെ അടുത്ത രണ്ടു വര്‍ഷത്തേക്ക് പ്രദീപ് നാഗനൂലില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമതി ചുമതലയേല്‍ക്കും. എല്ലാവരെയും പ്രസ്തുത പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

പ്രസിഡന്റ്: പ്രദീപ് നാഗനൂലില്‍ വൈസ് പ്രസിഡന്റ്: അനശ്വര്‍ മാമ്പിള്ളി, സെക്രട്ടറി: മഞ്ജിത്ത് കൈനിക്കര, ജോയിന്റ് സെക്രട്ടറി: ഫ്രാന്‍സിസ് അംബ്രോസ്, ട്രഷറര്‍: ദീപക് നായര്‍, ജോയിന്റ് ട്രഷറര്‍: നിഷ മാത്യൂസ്, സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍: ജെയ്‌സി രാജു, റീക്രീഷന്‍ ആന്‍ഡ് പിക്‌നിക് ഡയറക്ടര്‍: സാബു മാത്യു, ആര്‍ട്‌സ് ഡയറക്ടര്‍: സുബി ഫിലിപ്പ്, സ്പോര്‍ട്സ് ഡയറക്ടര്‍: സാബു മുക്കാലടിയില്‍, ലൈബ്രറി ഡയറക്ടര്‍: ബേബി കൊടുവത്ത്, മെമ്പര്‍ഷിപ്പ് ഡയറക്ടര്‍: വിനോദ് ജോര്‍ജ്, വിദ്യാഭ്യാസ ഡയറക്ടര്‍: ഡിംപിള്‍ ജോസഫ്.