സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത വിരുന്നിന് സാക്ഷിയാകാന്‍ ഡാലസ്

ഡാലസ് : സ്റ്റീഫന്‍ ദേവസിയുടെ നേതൃത്തിലൊരുങ്ങുന്ന ക്രിസ്തീയ സംഗീത വിരുന്നിന് സാക്ഷിയാകാന്‍ ഒരുങ്ങി ഡാലസ്.

ഡാലസിലെ ശാരോന്‍ ഇവന്റ്‌റ് സെന്ററില്‍ വെച്ച് ഈ മാസം 19 ഞായറാഴ്ച്ചയാണ് പരിപാടി. വൈകുന്നേരം 6 മണിക്ക് നടത്തുന്ന പരിപാടിയില്‍ ഗായകന്‍ ബിനോയ് ചാക്കോ ഉള്‍പ്പെടെ സംഗീത ലോകത്തെ പ്രതിഭകള്‍ അണിനിരക്കും.

ടി.ജെ അലക്സ്, ദുര്‍വിന്‍ ഡിസൂസ, ശ്യാം പ്രസാദ്, ഫ്രാന്‍സിസ് സേവ്യര്‍, ജോസി ജോണ്‍, ഷൂജാ തോമസ്, ഷേര്‍ളി എബ്രഹാം തുടങ്ങിയ പ്രമുഖര്‍ ഗായകരും പരിപാടിക്ക് മാറ്റുകൂട്ടും.

ലൈഫ് ഫോക്കസ് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്‌.

Address: 940 Barnes Bridge Rd, Mesquite TX 75077

More Stories from this section

family-dental
witywide