

പി പി ചെറിയാൻ
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്തംബർ 14 ന് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര പ്രകടനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. 50-ലധികം പേർ പങ്കെടുക്കുന്ന (സ്ത്രീകൾ) മനോഹരമായ തിരുവാതിര അവതരിപ്പിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.
പ്രാക്ടീസ് സെഷനുകൾ എത്രയും വേഗം ക്രമീകരിക്കാനാണ് കോർഡിനേറ്റർമാർ ശ്രമിക്കുന്നത്. അതിനാൽ നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ഇത്തരത്തിലുള്ള ഒരു പ്രകടനത്തെ അവിസ്മരണീയമായ ഒരു സംഭവമാക്കുകയും ചെയ്യന്നമെന്നു സംഘാടകർ അഭ്യർത്ഥിച്ചു .
ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ആർട്സ് ഡയറക്ടർ സുബി ഫിലിപ്പിനെ @ 972-352-7825 എന്ന നമ്പറിൽ ബന്ധപ്പെടുക.
Dallus Kerala Association Mega Thiruvathira