പ്രത്യേക ദൗത്യങ്ങള്‍ക്കുള്ള യുഎസ് പ്രതിനിധിയായി റിച്ചാര്‍ഡ് ഗ്രെനലിനെ നിര്‍ദേശിച്ച് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: മുന്‍ ഇന്റലിജന്‍സ് മേധാവി റിച്ചാര്‍ഡ് ഗ്രെനെലിനെ പ്രത്യേക ദൗത്യങ്ങള്‍ക്കായുള്ള യുഎസ് പ്രതിനിധിയായി തിരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വെനസ്വേലയും ഉത്തരകൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ട്രംപിന്റെ ജര്‍മ്മനിയിലെ അംബാസഡറായും സെര്‍ബിയ, കൊസോവോ സമാധാന ചര്‍ച്ചകള്‍ക്കായുള്ള പ്രത്യേക പ്രസിഡന്‍ഷ്യല്‍ പ്രതിനിധിയായും ട്രംപിന്റെ 2017-2021 കാലയളവില്‍ ദേശീയ ഇന്റലിജന്‍സിന്റെ ആക്ടിംഗ് ഡയറക്ടറായും കഴിവുതെളിയിച്ച വ്യക്തിയാണ് ഗ്രെനെല്‍. അടുത്ത മാസമാണ് ട്രംപ് അധികാരമേല്‍ക്കുന്നത്.

More Stories from this section

family-dental
witywide