ഫൊക്കാന വിമന്‍സ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

സരൂപ അനിൽ

ന്യൂ യോർക്ക് :അമേരിക്കൻ-കാനേഡിയൻ   മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024-26 കാലയളവിലേക്കുള്ള  വിമന്‍സ് ഫോറം ഭാരവാഹികളെ  തെരെഞ്ഞെടുത്തു.  ഭാരവാഹികളായി സുബി ബാബു (വിമൻസ് ഫോറം സെക്രട്ടറി),ബിലു കുര്യൻ (കോ  ചെയർ ), ഷീല ചെറു (കോ ചെയർ ), ശ്രീവിദ്യ രാമചന്ദ്രൻ (കോ ചെയർ ), സരൂപാ അനില്‍ (കോ ചെയർ ), ഷോജി സിനോയ് (എക്സിക്യൂട്ടീവ് കമ്മിറ്റി ), ശോശാമ്മ ആൻഡ്രൂസ് (എക്സിക്യൂട്ടീവ് കമ്മിറ്റി ), അബ്ജ അരുൺ (എക്സിക്യൂട്ടീവ് കമ്മിറ്റി ),പ്രിയ ലൂയിസ് (എക്സിക്യൂട്ടീവ് കമ്മിറ്റി ),സുനൈന ചാക്കോ (എക്സിക്യൂട്ടീവ് കമ്മിറ്റി ),ഉഷ ചാക്കോ (എക്സിക്യൂട്ടീവ് കമ്മിറ്റി ),ലിസി തോമസ് (എക്സിക്യൂട്ടീവ് കമ്മിറ്റി ),ശീതൾ ദ്വാരക (എക്സിക്യൂട്ടീവ് കമ്മിറ്റി ),എൽസി വിതയത്തിൽ (എക്സിക്യൂട്ടീവ് കമ്മിറ്റി ),കവിത മേനോൻ (എക്സിക്യൂട്ടീവ് കമ്മിറ്റി ),ഷീന എബ്രഹാം (എക്സിക്യൂട്ടീവ് കമ്മിറ്റി ),ജൈൻറ്ജോൺ (എക്സിക്യൂട്ടീവ് കമ്മിറ്റി ) എന്നിവരെ  തെരഞ്ഞെടുത്തതായി വിമൻസ് ഫോറം ചെയർ പേഴ്സൺ  രേവതി പിള്ള അറിയിച്ചു.

വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്, നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി  ഫൊക്കാന വിമൻസ് ഫോറം  എന്നും മാതൃകയാണ് . എല്ലാവർഷവും  നിരവധി കർമ്മ പദ്ധതികളാണ് ഫൊക്കാന  വിമൻസ് ഫോറം  ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്.  രേവതി പിള്ളയുടെ  നേതൃത്വത്തിലും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്.  കൂടുതൽ കാര്യങ്ങൾ ഫൊക്കാന വിമന്‍സ് ഫോറം ഉദ്‌ഘാടന വേളയിൽ അറിയിക്കാമെന്നും രേവതി പിള്ള അറിയിച്ചു.  

 തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,വിമൻസ് ഫോറം ചെയർ പേഴ്സൺ  രേവതി പിള്ള  എക്സിക്യൂട്ടീവ് ടീം എന്നിവർ ആശംസകൾ അറിയിച്ചു. 

FOKANA Womans forum Office bearers

More Stories from this section

family-dental
witywide