ഫോമ ഇന്റർനാഷണൽ കൺവെൻഷൻ 2024, രജിസ്ട്രേഷൻ കിക്കോഫ് മെയ് 18 ന്

ഫോമ ഇന്റർനാഷണൽ കൺവെൻഷൻ 2024ന്റെ സൗത്ത് ഈസ്റ്റ് റീജിയണ്‍ രജിസ്ട്രേഷൻ കിക്കോഫ് മെയ് 18 ന് നടക്കും. ഗ്രൈയ്സനിലെ റോസ് ബഡ് റോഡിലുള്ള പാം പാലസ് റെസ്റ്റോറന്റിൽ മെയ് 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് രജിസ്ട്രേഷൻ കിക്കോഫ്  എന്ന് ഫോമ ഭാരവാഹികൾ അറിയിച്ചു. 

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇന്‍ അമേരിക്കാസ് എന്ന ഫോമയുടെ സൗത്ത് ഈസ്റ്റ്‌ റീജിയന്റെ കിക്കോഫാണ് നടക്കുന്നത്.  ഓഗസ്റ്റ് 8 മുതൽ 11 വരെയാണ് ഫോമയുടെ നാഷണല്‍ കാൺവെൻഷൻ നടക്കുന്നത്. 3 രാവും 4 പകലുമായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്യൂണ്ട കാനയിലുള്ള  ബാഴ്‌സലോ ബവാരോ പാലസ് 5 സ്റ്റാർ ഫാമിലി റിസോർട്ടിൽ നടക്കുന്ന കാൺവെൻഷന്റെ രജിസ്ട്രേഷന്‍ തുടരുകയാണ്.