
ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദ് കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മതബോധന ഗ്രാജുവേഷൻ നടന്നു. ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടു കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രാജുവേഷൻ തൊപ്പി അണിഞ്ഞ് അദ്ധ്യാപകർക്കൊപ്പം പ്രദക്ഷിണമായി നീങ്ങുകയും ഇടവക വികാരി പ്രത്യേക ആശീർവാദം നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി ഇടവകയുടെ ആദരവ് അർപ്പിച്ചു.
മതബോധന സ്കൂൾ പ്രിൻസിപ്പൽ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ, മതാധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Graduation Program At New Jersy Knanaya Church