മിൽട്ടൻ കൊടുങ്കാറ്റ് സരസോട്ടക്ക് സമീപം കരതൊട്ടു

ഹരികെയ്ൻ മിൽട്ടൻ കാറ്റഗറി 3 കൊടുങ്കാറ്റായി മാറി, കനത്ത മഴയോടെ തീരത്ത് ആഞ്ഞടിച്ച് പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 8:30 ന് മുമ്പ് സിയസ്റ്റ കീയിൽ കരതൊട്ടു. സരസോട്ട കൗണ്ടിയുടെ തീരത്തുള്ള ബാരിയർ ഐലൻഡിനു സമീപമാണ് സിയസ്റ്റ കീ.

മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ സിയസ്റ്റ കീക്ക് സമീപം കരയിൽ പതിച്ചതായി യുഎസ് നാഷണൽ ഹരികെയ്ൻ സെൻ്റർ ഔദ്യോഗികമായി അറിയിച്ചു.

അങ്ങേയറ്റം അപകടകരമായ കാറ്റഗറി മൂന്ന് മിൽട്ടൺ ചുഴലിക്കാറ്റ് കരയിൽ തൊട്ടെന്നും , സെൻട്രൽ ഫ്ലോറിഡ മേഖലയിൽ വെള്ളപ്പൊക്കം മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെന്നും നാഷണൽ ഹരികെയ്ൻ സെൻ്റർ അറിയിക്കുന്നു.

ടാംപാ ഉൾക്കടലിന് തെക്ക് ഭാഗത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. അതുകൊണ്ടു തന്നെ ടാമ്പ മേഖലയിൽ കനത്ത വെള്ളപ്പൊക്കത്തിന് സാധ്യത ഇല്ല എന്നാണ് കാവാവസ്ഥ വകുപ്പിൻ്റെ നിഗമനം. എന്നാൽ ടമ്പാ ഉൾക്കടൽ ഭാഗങ്ങളിലും ഗൾഫ് തീരത്തിൻ്റെ ഭൂരിഭാഗം പ്രദേശത്തും ഇപ്പോഴും ശക്തമായ മഴയും ഉയർന്ന കാറ്റുമുണ്ട്. ഫോർട്ട് മിയേഴ്‌സ് ബീച്ചും നേപ്പിൾസ് പ്രദേശവും ഉൾപ്പെടെയുള്ള ഭാഗത്ത് കൊടുങ്കാറ്റ് വീശിയടിക്കുന്നുണ്ട്.

ചുഴലിക്കാറ്റ് ഏകദേശം 15 മൈൽ വേഗതയിൽ വടക്ക് കിഴക്കോട്ട് ദിക്കിലേക്ക് നീങ്ങുകയാണ് വരും മണിക്കൂറുകളിൽ അറ്റ്ലാൻ്റിക്കിലേക്ക് എത്തും. കാറ്റിൻ്റെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴ, വെള്ളപ്പൊക്കം, കടൽക്ഷോഭം തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നിലനിൽക്കുണ്ട്.

Hurricane Milton makes landfall near Sarasota

More Stories from this section

family-dental
witywide