ചൈനയെ നേരിടാൻ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കണം: യു.എസ് കോണ്‍ഗ്രസ് അംഗം ശ്രീ താനേദര്‍

ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎസിലെത്തും. ക്വാഡ് ഉച്ചകോടി, പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ച, നാസാവു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യല്‍ അടക്കമുള്ള അജണ്ടകളാണ് മോദിയുടെ സന്ദര്‍ശനത്തിലുള്ളത്.

അതേസമയം, മോദിയുടെ യു.എസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയെ നേരിടാന്‍ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ വംശജനായ യു.എസ് കോണ്‍ഗ്രസ് അംഗം ശ്രീ താനേദര്‍ പറഞ്ഞു.

‘ചൈന വളരെ ആക്രമണാത്മകമായി മാറിക്കൊണ്ടിരിക്കുകയാണ്, സാങ്കേതികവിദ്യ, പ്രതിരോധം, ശാസ്ത്രം, വാണിജ്യം എന്നിവയിലായാലും ഇന്ത്യയും യുഎസും വളരെ ശക്തമായ ഒരു ബന്ധം രൂപപ്പെടുത്തേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഇന്ത്യയുമായി ശക്തമായ ബന്ധം ആവശ്യമാണ്. ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചൈനയെ തളര്‍ത്താന്‍ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് ബൈഡനുമായും മുന്‍ പ്രസിഡന്റ് ട്രംപുമായും മികച്ച ബന്ധമുണ്ട്. മാത്രമല്ല, പ്രധാനമന്ത്രി മോദിയെ അമേരിക്ക വിലമതിക്കുന്നു’- ശ്രീ താനേദാര്‍ പറഞ്ഞു.

ചൈന വളരെ ആക്രമണകാരിയാണെന്നും മനുഷ്യാവകാശങ്ങള്‍ പിന്തുടരുന്നില്ലെന്നും അവരുടെ രാജ്യത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ പാലിക്കുന്നില്ലെന്നും താനേദാര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഞങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ സഹകരണം ആവശ്യമാണെന്നും പ്രതിരോധത്തിലും സാങ്കേതികവിദ്യയിലും എഐയിലും ഫാര്‍മസ്യൂട്ടിക്കല്‍ സാങ്കേതികവിദ്യയായാലും, വാണിജ്യത്തിന്റെ വിവിധ മേഖലകളിലും, പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide