ഇന്ത്യൻ വംശജനായ ശ്രീനിവാസ കുൽക്കർണിക്ക് ഷാ പുരസ്കാരം

ഹോങ്കോംഗ്: ഇന്ത്യൻ വംശജനായ ജ്യോതിശാസ്ത്രജ്ഞൻ പ്രൊഫ. ശ്രീനിവാസ് ആർ കുൽക്കർണിക്ക് ജ്യോതിശാസ്ത്രത്തിനുള്ള ഷാ പുരസ്കാരം. മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാ-റേ സ്ഫോടനങ്ങൾ, സൂപ്പർനോവകൾ എന്നിവയെക്കുറിച്ച് നടത്തിയ കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്കാരം. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ ജോർജ്ജ് എലേരി ഹെയ്ൽ, സ്വീ ലേ തീൻ, സ്റ്റുവർട്ട് ഓർക്കിൻ എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കൾ.

ഗണിതശാസ്ത്രത്തിൽ യുഎസ് ശാസ്ത്രജ്ഞൻ പീറ്റർ സർനാക്കിനും പുരസ്കാരം ലഭിച്ചു. ജ്യോതിശാസ്ത്രം, ലൈഫ് സയൻസ്, മെഡിസിൻ, ഗണിതശാസ്ത്രം തുടങ്ങിയ പുരസ്കാരങ്ങൾ 1.2 മില്യൺ ഡോളറാണ് സമ്മാനം. നവംബർ 12ന്ചൊ ഹോങ്കോങ്ങിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.

Shrinivas R Kulkarni, Shaw prize, Astronomy

More Stories from this section

family-dental
witywide