
വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ എതിരാളിയായ ഡോണള്‍ഡ് ട്രംപിനേക്കാള്‍ നേരിയ ലീഡില്‍ കമലാ ഹാരിസ്. വാഷിംഗ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ്-ഇപ്സോസ് പോള്‍ പ്രകാരമാണ് കമലാ ഹാരിസിന് ട്രംപിനേക്കാള്‍ നേരിയ ലീഡ് കാണിക്കുന്നത്.
ബൈഡന്റെ പിന്മാറ്റത്തിന് ശേഷം ഡെമോക്രാറ്റുകള്‍ക്ക് ചെറുതും എന്നാല്‍ ശ്രദ്ധേയവുമായ മുന്നേറ്റമാണ് നാല് പോയിന്റ് ലീഡോടെ കമല നല്‍കുന്നത്. ഹാരിസ് 49 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ ട്രംപ് 45 ശതമാനത്തിലാണുള്ളത്.
മാത്രമല്ല, ഇന്ന് രാത്രി ആരംഭിക്കുന്ന ദേശീയ കണ്‍വെന്‍ഷനു മുന്നോടിയായി ഡെമോക്രാറ്റുകള്‍ക്ക് കമലയുടെ മുന്നേറ്റം കാര്യമായ ഉത്തേജനമാണ് നല്‍കുന്നത്. കണ്‍വെന്‍ഷനില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഹാരിസ് അവരുടെ നാമനിര്‍ദ്ദേശം ഔദ്യോഗികമായി സ്വീകരിക്കും.















