
കൊച്ചി: റിയാസ് മൗലവി കേസില്‍ പ്രതികളായിരുന്ന 3 ആർ എസ് എസ് പ്രവർത്തകരെ വെറുതേവിട്ട വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് സർക്കാർ വാദം. ശക്തമായ തെളിവുകള്‍ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ടത് ഞെട്ടിക്കുന്നുവെന്നും സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകള്‍ പോലും കോടതി അവഗണിച്ചതായും പ്രതികളെ വെറുതെ വിടാന്‍ ദുര്‍ബലമായ കാരണങ്ങള്‍ കോടതി കണ്ടെത്തിയെന്നും അപ്പീലില്‍ ആരോപിക്കുന്നുണ്ട്.
Kerala Government filed appeal against the Rias Maulvi case verdict
Tags: