
കൊച്ചി: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഭീതി പരത്തി മോഷണം നടത്തിവന്നിരുന്ന വിവിധ കുറുവാ സംഘങ്ങളില്‍ ഒന്ന് പൊലീസ് വലയിലായതായി സൂചന. എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി സംഘത്തിന്റെ ഭീഷണിയുണ്ടായത്.
എറണാകുളം കുണ്ടന്നൂരില്‍ നിന്നുമാണ് ഒരു സംഘം പിടിയിലായത്. സംഘത്തിലെ ഒരാള്‍ പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പിടിയിലായവരെ എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സന്തോഷ് എന്നയാള്‍ ജീപ്പില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടത്. വിലങ്ങോടെയാണ് ഇയാള്‍ രക്ഷപെട്ടത്. മാത്രമല്ല, ഇയ്യാള്‍ നഗ്‌നനാണെന്നും വിവരമുണ്ട്. പൊലീസ് വ്യാപക തിരച്ചില്‍ തുടരുന്നുണ്ട്.














