ഫിലാഡൽഫിയയിലെ വാഹനാപകടത്തിൽ മലയാളിയായ ഷിബിൻ സോണി മരിച്ചു, 5 പേർക്ക് പരുക്ക്

ഫിലാഡൽഫിയയിൽ  വാഹനങ്ങൾ കൂട്ടിയിടിച്ച്  മലയാളി യുവാവ് മരിച്ചു. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ സോണി സ്‌കറിയയുടെ മകൻ ഷിബിൻ സോണി(17)യാണ് മരിച്ചത്. ബഥേൽ ചർച്ച് അംഗമാണ്. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ഫിലാഡൽഫിയയിലെ ഹോംസ്ബർഗ് പരിസരത്ത് ആയിരുന്നു അപകടം. ഷിബിൻ സഞ്ചരിച്ചിരുന്ന ഹോണ്ട കാറിൽ ഒരു നിസ്സാൻ എസ് യു വി വന്നിടിക്കുകയും ഹോണ്ടകാറിൻ്റെ നിയന്ത്രണം നഷടപ്പെട്ട് അത് സമീപത്തുണ്ടായിരുന്ന മറ്റൊരു ഫോർഡ് എസ് യു വിയിലും വഴിയരികിലുണ്ടായിരുന്ന തൂണിലും ഇടിച്ചു.

തൂൺ തകർന്ന് ഹോണ്ട കാറിലേക്ക് വീണു. ഷിബിൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർഡ് വാഹനത്തിലുണ്ടായിരുന്ന മൂന്നു പേർക്കും പരുക്കുണ്ട്. അപകടം നടന്ന ഉടൻ നിസ്സാൻ കാറിൻ്റെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

malayali Teen died in A Multivehicle Accident At Philadelphia