
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപകാരികൾ നടത്തിയ വെടിവെപ്പിൽ യുവതി കൊല്ലപ്പെട്ടു. 32 വയസുള്ള ന്ഗങ്ബാം സുർബാല എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ 12 വയസ്സുള്ള മകൾക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.35 ന് കാങ്‌പോക്പിയിലെ നഖുജാങ് ഗ്രാമത്തിൽ നിന്ന് ഇംഫാൽ വെസ്റ്റിലെ കടങ്‌ബന്ദിലാണ് വെടിവപ്പ്നടന്നത്. കടംഗ്ബന്ദിലെ വീടുകൾക്ക് കാവൽ നിന്നിരുന്ന ചിലർ തിരിച്ചടിച്ചതായി വൃത്തങ്ങൾ അറിയിച്ചു.