‘കൂടുതല്‍ കുട്ടികളുള്ളവര്‍’, ആ പരാമർശം മുസ്ലിങ്ങളെ ഉദ്ദേശിച്ചല്ല; രാജസ്ഥാൻ പ്രസംഗത്തിൽ വിശദീകരണവുമായി മോദി

ദില്ലി: കൂടുതൽ കുട്ടികളുള്ളവരെന്ന പരാമര്‍ശം മുസ്ലിം വിഭാഗത്തെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ഒരിക്കലും മുസ്ലീം വിരുദ്ധനല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവാദമായ രാജസ്ഥാന്‍ പ്രസംഗത്തിലാണ് ദിവസങ്ങൾക്ക് ശേഷം മോദി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു മുസ്ലീം രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്നാണ് മോദിയുടെ വിശദീകരണം.

അങ്ങനെ വേര്‍തിരിവ് കാട്ടിയെന്ന് വന്നാല്‍ പൊതു പ്രവര്‍ത്തനത്തിന് അര്‍ഹനല്ലെന്ന് സ്വയം വിലയിരുത്തി പിന്മാറുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ വിവാദ പ്രസംഗത്തിലെവിടെയും ഹിന്ദുവെന്നോ മുസ്ലീം എന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. കൂടുതല്‍ കുട്ടികളുള്ളവര്‍ എന്ന് പറഞ്ഞാല്‍ അത് മുസ്ലീംങ്ങള്‍ മാത്രമല്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് അവരെ നോക്കാന്‍ കൂടി കഴിയണമെന്നും സര്‍ക്കാര്‍ നോക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നാണ് പറഞ്ഞതെന്നും മോദി വിവരിച്ചു.

Modi claims he never ‘did Hindu-Muslim’, didn’t refer to Muslims in speeches