
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇടക്കാല സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസ്. ഹിന്ദുക്കളെ ആക്രമിക്കുന്നവർ നീചന്മാരാണെന്നും അദ്ദേഹം പറഞ്ഞു. അവരും ഈ രാജ്യത്തെ ജനങ്ങളല്ലേ. വിദ്യാർഥികളെ നിങ്ങൾക്ക് ഈ രാജ്യത്തെ രക്ഷിക്കാനാകും. അവർ നമ്മുടെ സഹോദരങ്ങളാണ്. അവരുടെ കുടുംബത്തെ നിങ്ങൾക്ക് രക്ഷിക്കാനാകില്ലേ. നമ്മളൊരുമിച്ച് പോരാടുകയും ഒരുമിച്ച് നിൽക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ തെരുവിലിറങ്ങിയത്. തങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും സുരക്ഷയില്ലെന്നാരോപിച്ചാണ് ഇവർ തെരുവിലിറങ്ങിയത്. ഷെയ്ഖ് ഹസീനയുടെ രാജിക്കും പലായനത്തിനും പിന്നാലെ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക അക്രമണമുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരമ്പരാഗതമായി അവാമി ലീഗിനെ പിന്തുണക്കുന്നവരാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷം.
Muhammad Yunus condemns attack against Bangladesh Hindu’s















