ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

മിഷിഗൺ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മിഷിഗൺ ചാപ്റ്ററിന്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ ഗാർഡൻ ഫ്രഷ് കഫേയിൽ കൂടിയ മീറ്റിങ്ങിൽ തിരഞ്ഞെടുത്തു.

പ്രസിഡന്റ് – അജയ് അലക്സ് . റേഡിയോ മലയാളം യു എസ്സ് എ-യുടെ മാനേജിങ്ങ് പാർട്ട്ണർ ആണ്.  വീക്കിലി ന്യൂസ് റൗണ്ടപ്പിന്റേയും മറ്റ് വിനോദ പരിപാടികളുടെയും നിർമ്മാതാവാണ്

സെക്രട്ടറി -ഷാരൺ സെബാസ്റ്റ്യൻ. സ്റ്റാർ ടിവി നെറ്റ്‌വർക്കിൽ അസ്സോസിയേറ്റ് പ്രൊഡ്യൂസർ ആയി മാധ്യമ പ്രവർത്തനം ആരംഭിച്ച ഷാരൺ സെബാസ്റ്റ്യൻ ടിവി പ്രോഗ്രാം പ്രൊഡ്യൂസർ, അവതാരിക എന്നീ നിലയിൽ പ്രവർത്തിക്കുന്നു.  “റെഡ് അംബ്രെല്ല  ക്രിയേറ്റീവ്സ്” എന്ന മീഡിയ പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയുമാണ്.

ട്രഷറർ- ജെയിൻ കണ്ണച്ചാൻപറമ്പിൽ. ഏഷ്യാനെറ്റ് ന്യൂസ് യൂഎസ്എ-യുടെ പ്രൊഡക്ക്ഷൻ കോർഡിനേറ്റർ, കൂടാതെ “അമേരിക്ക ഈ ആഴ്ച്ച” എന്ന പ്രോഗ്രാമിന്റെ വിവിധ എപ്പിസോഡുകൾക്കു പിന്നിൽ പ്രവർത്തിച്ചിരുന്നു.

വൈസ് പ്രസിഡന്റ് – അലൻ ജോൺ ചെന്നിത്തല . ‘അമേരിക്കൻ മലയാളി’ ഓൺലൈൻ മാധ്യമത്തിന്റെ അസ്സോസിയേറ്റ് എഡിറ്ററാണ്.ഫ്ളവേഴ്സ് ടിവിയിലും പ്രവർത്തിക്കുന്നു.

ജോയിന്റ് സെക്രട്ടറി- ലാൽ പി. തോമസ്സ്(കാപ്പിലാൻ) . ഭൂലോകം ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ ആയി പ്രവർത്തിക്കുന്നു.  രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്.

ജോയിന്റ് ട്രെഷറർ – ഷിജു വിൽ‌സൺ
.  റേഡിയോ മലയാളം യു എസ്സ് എ-യുടെ മാനേജിങ്ങ് പാർട്ട്ണർ ആണ് 

വാർത്ത: അലൻ ജോൺ ചെന്നിത്തല