ഫ്ളോറിഡ:വടക്കെഅമേരിക്കയിലെമലയാളി മാധ്യമ പ്രവര്‍ത്തകരുടെകൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്ലോറിഡ ചാപ്റ്ററിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ് ജെസി പാറത്തുണ്ടില്‍, സെക്രട്ടറി ബിനു ചിലമ്പത്ത്, ട്രഷറര്‍ എബി ആനന്ദ്, വൈസ് പ്രസിഡന്റ് ബിജു ഗോവിന്ദന്‍കുട്ടി, ജോയിന്റ് സെക്രട്ടറി സാബു മത്തായി എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന്റെ പ്രത്യേക യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) അധ്യക്ഷത വഹിച്ചു. ഐപിസിഎന്‍എ നാഷണല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും, മുന്‍ നാഷണല്‍ പ്രസിഡന്റുമായ സുനില്‍ തൈമറ്റം യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്തില്‍ മയാമിയില്‍ നടന്ന അന്താരാഷ്ട്ര മാധ്യമ കോണ്‍ഫെറെന്‍സ് വന്‍ വിജയമാക്കാന്‍ ഫ്ളോറിഡ ചാപ്റ്റര്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്ന് സുനില്‍ തൈമറ്റം പറഞ്ഞു. ഫ്ളോറിഡ ചാപ്റ്ററിന്റെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ജോയി കുറ്റിയാനി, ജോര്‍ജി വര്‍ഗീസ് എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജനുവരി പത്തിന് കേരളത്തില്‍ വച്ച് നടക്കുന്ന മാധ്യമശ്രീ, മാധ്യമര്തന പുരസ്‌കാര ചടങ്ങിന് എല്ലാവിധ സഹകരണവും പ്രഖ്യാപിച്ചുകൊണ്ട് യോഗം പിരിഞ്ഞത്.