
കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിൻ്റെ പീഡനപരാതിയിൽ സംവിധായകൻ വി.എ. ശ്രീകുമാറിനെതിരെ കേസ്. ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിൽ മരട് പൊലീസാണ് കേസ് എടുത്തത്.
സംവിധായകൻ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയത്. കൂടുതൽ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണസംഘത്തിന് കെെമാറി.
അതേസമയം, സിദ്ദിഖിനെതിരായ പീഡന പരാതിയില്‍ നടനെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ദിഖിന് നോട്ടീസ് നല്‍കും. തനിക്കെതിരെയുള്ള പരാതിയിലെ എഫ്‌ഐആറിന്റെ പകര്‍പ്പ് സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അഭിഭാഷകന്‍ വഴിയാണ് പകര്‍പ്പ് തേടിയുള്ള അപേക്ഷ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന നിര്‍ണായക തെളിവ് ലഭിച്ചിട്ടുണ്ട്. മസ്‌ക്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദീഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.















