അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനമെന്ന് പരാതി : ബാബുരാജിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് നടന്‍ ബാബു രാജിനെതിരെ കേസെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌ നല്‍കിയ പരാതി. 2019ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിമാലിയിലെ നടന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.

യുവതിയുടെ മൊഴി ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയ ശേഷം ഡി ഐ ജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.