‘ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചാണ് എത്തുന്നത്’; ട്രംപിനെതിരെയുള്ള കേസിൽ നടിയുടെ വെളിപ്പെടുത്തൽ

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിൻ്റെ ഹഷ് മണി വിചാരണക്കിടെ സിനിമാ നടി ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചിരുന്നതായി സ്റ്റോമി ഡാനിയൽസിൻ്റെ അഭിഭാഷകൻ. വിചാരണ നടപടികൾ തന്നെ നടിയെ പ്രതികൂലമായി ബാധിച്ചെന്ന് ഡാനിയൽസിനെ പ്രതിനിധീകരിച്ച് ക്ലാർക്ക് ബ്രൂസ്റ്റർ പറഞ്ഞു. കോടതിയിൽ എത്തുന്നതുവരെ അവൾ ദിവസവും ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നു. ഭയത്താൽ തളർന്നുപോയി. നിലപാട് എടുക്കുന്നതിനോ കോടതിയിൽ തന്റെ ഭാ​ഗം പറയുന്നതിനോ അല്ല, പക്ഷേ അപകടം സംഭവിച്ചേക്കുമെന്നതിൽ ആശങ്കയുണ്ടെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള 2006 ലെ ബന്ധത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ആഴ്ച രണ്ട് ദിവസങ്ങളിലായി, ഡാനിയൽസ് എട്ട് മണിക്കൂറിലധികം മൊഴി നൽകി.

എന്നാൽ, നടിയുടെ മൊഴി ട്രംപ് നിഷേധിച്ചു. 2016-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഡാനിയൽസിന് നൽകിയ പണമിടപാടുകളുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ 15 മുതൽ ട്രംപ് വിചാരണ നേരിടുകയാണ്.ക്രോസ് വിസ്താരത്തിനിടെ ട്രംപിൻ്റെ അഭിഭാഷക സൂസൻ നെച്ചെൽസ് ഡാനിയൽസിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. 20 വർഷത്തിലേറെയായി ഇത് നിങ്ങളുടെ തൊഴിലാണ്, അഡൽറ്റ് സിനിമകൾ എഴുതുക, അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നിവയാണ് ജോലി. ലൈംഗിക ബന്ധങ്ങളെക്കുറിച്ച് കെട്ടിച്ചമച്ച വിവരണങ്ങൾ അവതരിപ്പിക്കുന്നതിൽ നിങ്ങൾക്ക് ഗണ്യമായ അനുഭവം ഉണ്ടെന്നും ട്രംപിൻ്റെ അഭിഭാഷക പറഞ്ഞു. ഇതാദ്യമായല്ല കള്ളപ്പണ അഴിമതിയിൽ ഡാനിയൽസ് ഭീഷണി നേരിടുന്നുണ്ടെന്ന് പറയുന്നത്. 2011-ൽ ലാസ് വെഗാസിലെ ഒരു പാർക്കിംഗ് ലോട്ടിൽ വെച്ച് അപരിചിതൻ തന്നെയും മകളെയും ഭീഷണിപ്പെടുത്തിയതായി 2018-ൽ അവൾ വെളിപ്പെടുത്തി. ഡാനിയൽസിന് 130,000 ഡോളർ നൽകാൻ സഹായിച്ച ട്രംപിൻ്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ്റെ സാക്ഷ്യത്തോടെയാണ് ഈ ആഴ്ച വിചാരണ നടന്നത്.

stormy daniels wore bulletproof vest to donald trumps hush money trial