
വാഷിങ്ടൺ: ഗർഭച്ഛിദ്ര ഗുളിയായ മൈഫെപ്രിസ്റ്റോണിന്റെ ലഭ്യത നിരോധിക്കണമെന്ന ഹർജി യുഎസ് സുപ്രീം കോടതി തള്ളി. ലഭ്യത വിലക്കാനുള്ള ആന്റി-അബോർഷൻ ഗ്രൂപ്പുകളുടെയും ഡോക്ടർമാരുടെയും ഹർജിയാണ് തള്ളിയത്.
ബൈഡൻ അഡ്മിനിസ്ട്രേഷനും മൈഫെപ്രിസ്റ്റോണിൻ്റെ നിർമാതാക്കൾക്കും അനുകൂലമായി ഐക്യകണ്ഠേന വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. യുഎസിലെ 60 ശതമാനത്തിലധികം ഗർഭഛിദ്രങ്ങളിൽ ഉപയോഗിക്കുന്ന മരുന്നിന്റെ ലഭ്യത നിയന്ത്രിക്കണമെന്ന കീഴ്‌ക്കോടതി വിധി, ഹൈക്കോടതി റദ്ദാക്കി.
ഗർഭച്ഛിദ്രത്തിന് ഉപയോഗിക്കുന്ന mifepristone ഗുളിക നിരോധിക്കണമോ വേണ്ടയോ എന്നത് ഏറെ നാളായുള്ള ചർച്ചാ വിഷയമാണ്. ചില സംസ്ഥാനങ്ങൾ ഈ മരുന്ന് നിരോധിച്ചിട്ടുണ്ട്. അതിനെതിരെ അപ്പീലുമായി വന്നപ്പോഴാണ് അബോർഷൻ പിൽ ചർച്ചയാകുന്നത്. ഈ ഗുളിക സ്ത്രീകളുടെ ജീവൻ അപകടത്തിലാക്കുമെന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാൽ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ അനുമതി 2000 മുതൽ ഈ ഗുളികയ്ക്ക് ലഭിച്ചിട്ടുണ്ട്.