വാര്‍ഷിക വൈദ്യ പരിശോധന കഴിഞ്ഞു: ബൈഡന്‍ ‘ഫിറ്റ്’, ഇനി പ്രായം പറഞ്ഞ് കളിയാക്കാന്‍ നിക്കണ്ട!

വാഷിംഗ്ടണ്‍: നവംബറില്‍ വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ നേരിട്ട പ്രധാന ആക്ഷേപങ്ങളിലൊന്ന് പ്രായാധിക്യമായിരുന്നു. പ്രായത്തിന്റേതായ ആരോഗ്യ പ്രശ്‌നങ്ങളും മറവിയും അടക്കം ബൈഡന്‍ വിമര്‍ശങ്ങള്‍ നേരിടുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രശ്‌നങ്ങളിലെന്നും ഏല്‍പ്പിക്കുന്ന ദൗത്യം നടത്താന്‍ അദ്ദേഹം പ്രാപ്തനാണെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഡോക്ടര്‍ ബുധനാഴ്ച പറഞ്ഞു.

81 കാരനായ അദ്ദേഹത്തിന്റെ പ്രായം ഒരു പ്രധാന പ്രശ്‌നമായ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന
വൈദ്യപരിശോധനയാണ് ഡോക്ടര്‍മാര്‍ ബുധനാഴ്ച നടത്തിയത്. വാഷിംഗ്ടണിന് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ ആകാംക്ഷയോടെ കാത്തിരുന്ന വാര്‍ഷിക പരിശോധനയുടെ ഫലം ബൈഡന് വലിയ ആശ്വാസമാണ് നല്‍കുന്നത്.

അദ്ദേഹം തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ പ്രാപ്തനാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും പരിശോധനയ്ക്ക്ശേഷം വൈറ്റ് ഹൗസ് ഡോക്ടര്‍ കെവിന്‍ ഒ’കോണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് തയ്യാറെടുന്ന ബൈഡന് ഈ റിപ്പോര്‍ട്ട് അധിക ഊര്‍ജ്ജം നല്‍കുമെന്ന് ഉറപ്പാണ്.