
ചിക്കാഗോ: ജൂലൈ 17 മുതല്‍ 19 വരെ വാഷിങ്ടണ്‍ ഡി.സിയില്‍ നടക്കുന്ന ഫൊക്കാന ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. ഫൊക്കാനയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ചിക്കാഗോ മിഡ്വെസ്റ്റ് റീജിയന്‍ കിക്ക് ഓഫ് ഇന്ന് (ഏപ്രില്‍ 12) വൈകീട്ട് 7 മണിക്ക് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഫൊക്കാന അംഗങ്ങൾക്കു മാത്രമല്ല, എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാം.
മിഡ്വെസ്‌ററ് റീജിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ് അധ്യക്ഷത വഹിക്കുന്ന കിക്ക് ഓഫ് ചടങ്ങ് ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും. ഫൊക്കാനയുടെ ദേശീയ നേതാക്കളും ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സംഘാടകസമിതി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും.

കിക്ക് ഓഫ് ചടങ്ങ് വന്‍ വിജയമാക്കാന്‍ ജെയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, ടോമി അമ്പേനാട്ട്, ലെജി പട്ടരുമഠം, സന്തോഷ് നായര്‍, പ്രവീണ്‍ തോമസ്, ജോര്‍ജ് പണിക്കര്‍, ബ്രിജിറ്റ് ജോര്‍ജ്, അനില്‍കുമാര്‍ പിള്ള, സതീശന്‍ നായര്‍, വിജി എസ് നായര്‍, ഫ്രാന്‍സിസ് കിഴക്കേകൂറ്റ്, അലക്‌സാണ്ടര്‍ കൊച്ചുപുത്തന്‍പുര, ലീലാ ജോസഫ്, ജെസ്സി റിന്‍സി, വരുണ്‍ നായര്‍, സൂസന്‍ ചാക്കോ, ഷിബു മുളയാനിക്കുന്നേല്‍, ജോഷി പുത്തൂരാന്‍, ബൈജു കണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ കിക്ക് ഓഫ് മീറ്റിങ്ങിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.