പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തിലെത്തുന്ന ‘പൂതപ്പാട്ടിന്റെ’ ചിത്രീകരണം പൂര്‍ത്തിയായി

മലയാളചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം ‘പൂതപ്പാട്ടിന്റെ’ ചിത്രീകരണം പൂര്‍ത്തിയായി. പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബാനറായ ‘Health and arts Usa’ ആണ്. കഥയും ഗാനരചനയും കുയിലാടന്റേതുതന്നെയാണ്.

ചിത്രത്തില്‍ നായികയായി എത്തുന്നത് ജുവല്‍ ബേബിയാണ്. ശ്രീകാന്ത്, കല, പ്രിന്‍സ്, സഞ്ചു, നിധിന്‍ സുഭാഷ്, ജോയല്‍ ജസ്റ്റിന്‍ എന്നിവര്‍ മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നു.

പ്രശാന്ത് ശശിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ സംദീപ്, സംഗീതം – അരുണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍ – ശ്രീകാന്ത് സോമന്‍, അസിസ്റ്റന്റ് ക്യാമറമാന്‍ – ഉദയഭാനു, മേക്കപ്പ്- സിജിന്‍ കൊടകര എന്നിവരാണ്.

More Stories from this section

dental-431-x-127
witywide