
അത്യാഡംബര വേശ്യാലയവും നിരവധി വലക്കണ്ണികളുള്ള സെക്സ് റാക്കറ്റും നടത്തിയിരുന്ന അമേരിക്കൻ വനിത ഹാൻ ലീ കുറ്റക്കാരിയാണെന്ന് ബോസ്റ്റൺ ഫെഡറൽ കോടതി വിധിച്ചു. വേശ്യാവൃത്തിയിൽ ഏർപ്പെടാനും കള്ളപ്പണം വെളുപ്പിക്കാനും സ്ത്രീകളെ പ്രത്യേകിച്ച് ഏഷ്യൻ സ്ത്രീകളെ – വശീകരിക്കുകയും വലയിലാക്കുകയുംനിർബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു, അതിനായി ഗൂഡാലോചന നടത്തി, തുടങ്ങിയവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മസാച്ചുസെറ്റ്സ് സ്വദേശിനിയായ ഹാൻ ലീക്കുള്ള ശിക്ഷ ഡിസംബറിൽ കോടതി വിധിക്കും.
രാഷ്ട്രീയക്കാർ, സൈനിക ഉദ്യോഗസ്ഥർ, അഭിഭാഷകർ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ തുടങ്ങി സമൂഹത്തിലെ ഉന്നതന്മാരായിരുന്നു ഇവരുടെ ക്ലയിൻ്റുകൾ.
കഴിഞ്ഞ വർഷം നവംബറിൽ ജുൻമ്യുങ് ലീ( 31), ജെയിംസ് ലീ(69) എന്നിവരോടൊപ്പം ഹാൻ ലീയെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു.
ഗ്രേറ്റർ ബോസ്റ്റൺ ഏരിയയിലും വാഷിംഗ്ടണിൻ്റെ പ്രാന്തപ്രദേശങ്ങളിലും ഇവർ ഒരു സെക്സ് റാക്കറ്റ് തന്നെ നടത്തിയിരുന്നതായി ഇവർ തന്നെ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രധാനമായും ഏഷ്യൻ സ്ത്രീകളെയാണ് ഇവർ വലയിൽ കുടുക്കിയിരുന്നത്.
പ്രോസിക്യൂട്ടർമാരുടെ അഭിപ്രായത്തിൽ, കുറഞ്ഞത് 2020 ജൂലൈ മുതൽ, മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലും വാട്ടർടൗണിലും വിർജീനിയയിലെ ഫെയർഫാക്സ് ആൻഡ് ടൈസൺസിലും ഒന്നിലധികം ഇവർ വേശ്യാലയങ്ങൾ നടത്തിയിരുന്നു. മികച്ച അപ്പാർട്മെൻ്റുകളിലായിരുന്നു ഇവർ ഇതിനായി തിരഞ്ഞെടുത്തത് . ഹാൻ ലീയും സഹായികളും സ്ത്രീകളുടെ എയർലൈൻ യാത്രയും ഗതാഗതവും ഏകോപിപ്പിച്ച് അവരെ ഈ അപാർട്മെൻ്റുകളിൽ എത്തിച്ചു. എന്നാൽ അവിടെ നടക്കുന്നത് എന്താണ് എന്ന് ആർക്കും മനസ്സിലാകാതിരിക്കാനായി അവർ സ്ത്രീകൾക്ക് പ്രത്യേക നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നു.
മണിക്കൂറിന് 350 ഡോളർ മുതൽ 600 ഡോളർ വരെ ഇവർ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കിയിരുന്നു. തങ്ങളുടെ ബിസിനസിനായി ഇവർ രണ്ട് മികച്ച വെബ്സൈറ്റുകൾ ഉപയോഗിച്ചിരുന്നു. മികച്ച സ്റ്റുഡിയോകളിൽ വച്ച് എടുത്ത ന്യൂഡ് ഫോട്ടോകൾ ഇവർ വെബ്സൈറ്റിൽ നൽകുമായിരുന്നു.
സ്ഥിരീകരിക്കപ്പെട്ട ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനും ടെക്സ്റ്റ് മെസേജുകൾ വഴി അപ്പോയിൻ്റ്മെൻ്റുകൾ ഷെഡ്യൂൾ ചെയ്യാനും ഇവർക്ക് ഒരു പ്രാദേശിക ഫോൺ നമ്പർ ഉണ്ടായിരുന്നു. ലഭ്യമായ സ്ത്രീകളും ലൈംഗിക സേവനങ്ങളും മണിക്കൂറിൻ്റെ നിരക്കും ഉൾപ്പെടെ, വേശ്യാലയത്തിൽ ലഭ്യമായ ഓപ്ഷനുകളുടെ ഒരു “മെനു” ഉപഭോക്താക്കൾക്ക് അയയ്ക്കുക; കൂടാതെ അവർ വേശ്യാലയത്തിൻ്റെ സ്ഥലത്തേക്കുള്ള വഴികൾ വിശദീകരിച്ചു കൊടുക്കുക തുടങ്ങിയവ ഈ നമ്പർ വഴിയാണ് ചെയ്തിരുന്നത്.
ഈ ബിസിനസിലൂടെ ഹാൻ ലീ ഉണ്ടാക്കിയ പണം ബെനാമികൾ വഴിയാണ് അവർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. അനധികൃത സ്വത്ത് കണ്ടെത്താതിരിക്കാൻ അവർ മറ്റു നിയമവിരുദ്ധ മാർഗങ്ങളും ഉപയോഗിച്ചിരുന്നു.
US Woman Trafficked Asian Woman to Elite Brothels