അങ്കാറയിലും ദോഹയിലും USCIS പുതിയ ഫീല്‍ഡ് ഓഫീസുകള്‍ തുറക്കുന്നു

ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) ഒരു ഏജന്‍സിയാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്). രാജ്യത്തിന്റെ ഇമിഗ്രേഷന്‍ സംവിധാനം നിയന്ത്രിക്കുന്ന യു.എസ്.സി.ഐ.എസ് (USCIS) രണ്ട് പുതിയ ഫീല്‍ഡ് ഓഫീസുകള്‍ക്കൂടി തുറക്കുന്നു. തുര്‍ക്കിയിലെ അങ്കാറയിലും ഖത്തറിലെ ദോഹയിലുമാണ് പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നതെന്ന് യുഎസ്‌സിഐഎസ് അധികൃതര്‍ അറിയിച്ചു.

തൊഴില്‍ വിസകള്‍, അഭയാര്‍ത്ഥി , പൗരത്വം എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇമിഗ്രേഷന്‍ കാര്യങ്ങള്‍ പ്രോസസ്സ് ചെയ്യുകയും തീര്‍പ്പുണ്ടാക്കുകയും ഉള്‍പ്പെടെ പല ചുമതലകളും യു.എസ്.സി.ഐ.എസ് നിര്‍വഹിക്കുന്നുണ്ട്.

അഭയാര്‍ത്ഥി പ്രാസസിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സുരക്ഷിതവും നിയമാനുസൃതവും ചിട്ടയായതുമായ കുടിയേറ്റം സുഗമമാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ ഓഫീസുകളെന്നും അധികൃതര്‍ വ്യക്തമാക്കി.

യു.എസ് എംബസികളിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. 2024 മെയ് 7-ന് ദോഹ ഫീല്‍ഡ് ഓഫീസും മെയ് 9-ന് അങ്കാറ ഫീല്‍ഡ് ഓഫീസും തുറക്കുന്നതോടെ USCIS-ന് അന്താരാഷ്ട്ര തലത്തില്‍ 11 ഫീല്‍ഡ് ഓഫീസുകള്‍ ഉണ്ടാകും.

More Stories from this section

family-dental
witywide