
തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്നു. കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനോടകം കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
തൃശൂര്‍, വയനാട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകള്‍ക്കാണ് അവധി ബാധകം.
അതേസമയം, ഓഗസ്റ്റ് 2 വരെ സംസ്ഥാനത്തൊട്ടാകെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനമുണ്ട്. കൂടാതെ, 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയുണ്ടാകും.













