
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതി കുത്തേറ്റ് മരിച്ചു. ചികിത്സയിലായ പിതാവിനെ കാണാനെത്തിയ മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശിയായ ഷാഹുല്‍ ഹമീദാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റത്.
യുവതിയുടെ പരിചയക്കാരനായിരുന്ന ഷാഹുല്‍ ഹമീദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.