ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25ന്

അനിൽ മറ്റത്തിക്കുന്നേൽ 

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവകയിലെ പൊതുവായ ആഘോഷപൂർവമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25 ഞായറാഴ്ച നടപ്പെടും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ തിരുക്കർമ്മങ്ങളിൽ സഹകാർമികത്വം വഹിക്കും.

മുപ്പത് കുട്ടികളാണ് ഒരു വർഷത്തോളം നീണ്ടു നിന്ന ഒരുക്കങ്ങൾക്ക് ശേഷം ഈ വർഷത്തെ ആഘോഷപൂർവ്വമായ ദിവ്യകാരുണ്യ സ്വീകരണത്തിൽ പങ്കെടുക്കുന്നത്.   സജി പൂതൃക്കയിൽ, മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപെടുന്ന വിശ്വാസ പരിശീലന സ്‌കൂളിലെ അധ്യാപകരുടെ കഠിന പ്രയത്നത്തിന്റെയും പ്രതിഫലനമാണ് ഒരുക്കങ്ങൾ പൂർത്തീകരിച്ച ദിവ്യകാരുണ്യ സ്വീകരണ ആഘോഷങ്ങൾ.

പള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് ആറുമണിമുതൽ നൈൽസിലെ വൈറ്റ് ഈഗിൾ ബാങ്ക്വറ്റ് ഹാളിൽ വച്ച് മാതാപിതാക്കളുടെ നേതൃത്വത്തിൽ ആഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.    ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, വിശ്വാസ പരിശീലന സ്‌കൂൾ അധ്യാപകർ, ജിനു പുന്നശ്ശേരിൽ ടിനു പറഞ്ഞാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള മാതാപിതാക്കൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

More Stories from this section

family-dental
witywide