ആമിറിന്‍റെ കരിയറിലെ ഏറ്റവും കുറഞ്ഞ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍; സീതാരേ സമീൻ പർ നാളെ തീയേറ്ററുകളിലേക്ക്

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന സീതാരേ സമീൻ പറിന് ഏറ്റവും കുറഞ്ഞ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍. നാളെ തീയേറ്ററുകളില്‍ എത്തുന്ന ചിത്രം 2007-ൽ പുറത്തിറങ്ങിയ ആമിറിന്റെ സംവിധാനത്തില്‍ എത്തിയ താരേ സമീൻ പറിന്റെ ആത്മീയ തുടര്‍ച്ചയാണെന്നാണ് ആമിറും സംഘവും വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ചൊവ്വാഴ്ച വൈകിയാണ് ആരംഭിച്ചതെങ്കിലും വ്യാഴാഴ്ച രാവിലെ മാത്രമാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് 1 കോടി ക‍ടന്നത് എന്നാണ് വിവരം. അവസാനം ഇറങ്ങിയ ആമിര്‍ ചിത്രം ലാല്‍ സിംഗ് ചദ്ദയ്ക്ക് 5.5 കോടി രൂപയോളം അഡ്വാന്‍സ് ബുക്കിംഗില്‍ ലഭിച്ചിരുന്നു.

സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ ആമിർ ഖാൻ പ്രൊഡക്ഷൻസ് 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കും. ജെനീലിയ ഡിസൂസയും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ന്യൂറോഡൈവർജന്റ് വ്യക്തികളുടെ ജീവിതവും അവരുടെ സംഭാവനകളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ചിത്രമാണ് സീതാരേ സമീൻ പർ.

More Stories from this section

family-dental
witywide