
ന്യൂഡല്‍ഹി : ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ലഗേജിലോ ഹാന്‍ഡ് ബാഗേജിലോ അങ്കര്‍ കമ്പനിയുടെ ചില പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയണ്‍ ബാറ്ററികള്‍ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.
നേരെത്തെ രാജ്യത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ച പവര്‍ ബാങ്ക് മോഡലുകള്‍ക്കാണ് ഖത്തര്‍ എയര്‍വേസിലും നിരോധനം ഏര്‍പ്പെടുത്തിയത്.
നിരോധിച്ച പവര്‍ ബാങ്ക് മോഡലുകള്‍ കൊണ്ടുപോകുന്നതോ അവ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യുന്നതോ ഇനി അനുവദിക്കില്ല.
പവര്‍ ബാങ്കുകള്‍ തീപിടിച്ച സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും സുരക്ഷാ പ്രശ്‌നമായി ഉയര്‍ന്നു വന്നതോടെയും വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനക്കമ്പനി നേരത്തെ അറിയിച്ചിരുന്നു. 2025 ഒക്ടോബര്‍ 1 മുതലായിരിക്കും ഈ നിരോധനം.