അരിസോണയിൽ വെള്ളപ്പൊക്കം: 4 പേര്‍ മരിച്ചു, രണ്ട് പേരെ കാണാതായി, 1,000 പ്രൊപെയിന്‍ ടാങ്കുകള്‍ ഒഴുകിപ്പോയത് ഭീഷണി

അമേരിക്കയുടെ അരിസോണ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കവും നാല് പേർ മരിച്ചു. രണ്ട് പേര്‍ കാണാതായെന്നും അധികൃതർ അറിയിച്ചു. വെള്ളത്തില്‍ മുങ്ങിയ വാഹനത്തിനകത്ത് വെച്ചാണ് രണ്ടുപേർ മരിച്ചത്. മൂന്നാമത്തെ മൃതദേഹം ഗ്ലോബ് പട്ടണത്തില്‍ വാഹനത്തിന് പുറത്ത് കണ്ടെത്തുകയായിരുന്നു. മരിച്ചവരുടെ ബന്ധങ്ങളെക്കുറിച്ചോ പ്രായത്തെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണമില്ല.

അതേസമയം, ഗില കൗണ്ടിയിലെ ഗ്ലോബ് പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രൊപെയിന്‍ വിതരണ കേന്ദ്രത്തില്‍ നിന്ന് ഏകദേശം 1,000 പ്രൊപെയിന്‍ ടാങ്കുകള്‍ ഒഴുകിപോയത് പ്രദേശത്ത് അപകടരമായ ഭീഷണി ഉയർത്തുന്നുണ്ട്. ഗിലാ കൗണ്ടി എമര്‍ജന്‍സി മാനേജ്മെന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊട്ടിത്തെറാനുള്ള സാധ്യതയുള്ളതിനാൽ പ്രൊപെയിന്‍ ടാങ്കുകള്‍ ഒഴുകി പോയത് വലിയ അപകടഭീഷണിയായി നിലനില്‍ക്കുന്നുവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കെട്ടിടങ്ങൾ തകര്‍ന്നതിനൊപ്പം പ്രൊപെയിന്‍ ടാങ്കുകളും മറ്റ് ഹാനികരമായ രാസവസ്തുക്കളും ചിതറിക്കിടക്കുന്നു. അതിനാല്‍ പൊതുജനങ്ങള്‍ ആ പ്രദേശത്തു നിന്നും മാറിനില്‍ക്കണമെന്ന് ഗ്ലോബ് നഗരസഭ ഫേസ്ബുക്കില്‍ അറിയിച്ചു. സുരക്ഷയ്ക്കായി, മറ്റ് അറിയിപ്പുകള്‍ ലഭിക്കുംവരെ ആരും ഈ പ്രദേശത്തേക്ക് വരരുത്. പുഴയില്‍ ഇറങ്ങരുത്. തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്, അപ്രാപ്തമായ ഗതാഗതം റസ്ക്യൂ ഡോഗുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നല്‍കി.

വെള്ളപ്പൊക്കത്തില്‍ അപകടകരമായ രാസവസ്തുക്കൾ വെള്ളത്തിൽ കലരാർ സാധ്യതയുള്ളതിനാൽ തദ്ദേശവാസികള്‍ക്ക് വീടുകളിൽ തന്നെ തങ്ങാന്‍ ഗില കൗണ്ടി എമര്‍ജന്‍സി മാനേജ്മെന്റ് നിർദ്ദേശിച്ചു.സര്‍ക്കാര്‍ ഏജന്‍സികളും വളണ്ടിയര്‍ ഗ്രൂപ്പുകളും ചേര്‍ന്ന് SAR (Search and Rescue) പ്രവര്‍ത്തനങ്ങളും ഹാസ്യരാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്താനും ശുദ്ധീകരിക്കാനുമായി കഠിനമായി പ്രവര്‍ത്തിക്കുകയാണ്. 100-ത്തിലധികം അധിക സഹായസംഘങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെരച്ചിലും ശുദ്ധീകരണവും പുരോഗമിക്കുന്നത്. ഗ്ലോബ് ഫയര്‍ ഡിപ്പാര്‍ട്‌മെന്റ്, ഗ്ലോബ് പോലീസ്, പബ്ലിക് വര്‍ക്‌സ്, ഗില കൗണ്ടി, എമര്‍ജന്‍സി സര്‍വീസസ്, ഡി.പി.എസ് (DPS) എന്നിവരടങ്ങിയ വിവിധ വിഭാഗങ്ങള്‍ രാത്രിയിലുടനീളം പ്രവര്‍ത്തിച്ചുവെന്ന്” നഗരസഭ അറിയിച്ചു.

ഗില കൗണ്ടിയില്‍ വന്ന വെള്ളപ്പൊക്കം ഹൃദയം തകര്‍ത്തെറിയുന്ന നഷ്ടങ്ങളും നാശവും ഉണ്ടാക്കിയെന്ന് പറഞ്ഞ അരിസോണ ഗവര്‍ണര്‍ കാറ്റി ഹോബ്സ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിൽ വേഗത്തില്‍ സഹായങ്ങള്‍ എത്തിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം, ദുരന്തബാധിതരെ കണ്ടെത്താനായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

More Stories from this section

family-dental
witywide