
ഗാസ: ആക്ടിവിസ്റ്റുകള്‍ ഗാസയിലേക്ക് സഹായങ്ങളുമായി സഞ്ചരിക്കുന്ന ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം. നിരവധി ഡ്രോണുകള്‍ തിരിച്ചറിയാനാകാത്ത സാധനങ്ങള്‍ നിക്ഷേപിച്ചു. ആശയവിനിമയങ്ങള്‍ തടസപ്പെട്ടുവെന്നും നിരവധി ബോട്ടുകളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടുവെന്നും ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില (ജിഎസ്എഫ്)യുടെ പ്രസ്താവനയില്‍ ഫറയുന്നു. ഈ സൈക്കോളജിക്കല്‍ ഓപ്പറേഷന് സാക്ഷ്യം വഹിക്കുകയാണെന്നും എന്നാൽ ഭയപ്പെടില്ലെന്നും ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി.
കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവര്‍ ഗാസയിലേക്കുള്ള അനധികൃത ഉപരോധം തകര്‍ക്കാന്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഗാസയിലേക്ക് പുറപ്പെട്ടത്. നിലവില്‍ 51 ചെറു കപ്പലുകളാണ് ഫ്‌ളോട്ടിലയുടെ ഭാഗമായുള്ളത്. നിലവില്‍ ഗ്രീസിനടുത്താണ് ഫ്‌ളോട്ടിലയുള്ളത്.ജൂണില്‍ ഗാസയിലേക്ക് പ്രവേശിക്കാനുള്ള ആക്ടിവിസ്റ്റുകളുടെ നീക്കത്തെ തടഞ്ഞ ഇസ്രയേല്‍ ഫ്‌ളോട്ടിലയെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് തിങ്കളാഴ്ച വീണ്ടും ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.