
ഡാലസ് : യുഎസിലെ ഫോർട്ട് വർത്തിൽ കുഞ്ഞിന്റെ മൃതദേഹം സ്യൂട്ട്കെയ്സിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി കോർട്ട്നി മൈനർ എന്ന 36 കാരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിക്കെതിരെ 10 വയസ്സിൽ താഴെയുള്ള കുട്ടിയെ കൊലപ്പെടുത്തിയതിനും നിയമവിരുദ്ധമായി മൃതദേഹം കൈകാര്യം ചെയ്‌തതിനും പൊലീസ് കേസെടുത്തു.
കുഞ്ഞ് ജനിച്ചപ്പോൾ ജീവനോടെ ഉണ്ടായിരുന്നെന്നും പിന്നീട് സ്യൂട്ട്കെയ്‌സിനുള്ളിലാക്കി ഡമ്പ്‌സ്‌റ്ററിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കുട്ടിയുടെ മരണം സംബന്ധിച്ച മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.