മരിച്ചത് 21 വര്‍ഷങ്ങള്‍ക്കുമുമ്പ്; ബെന്നി ലിയോ ഓള്‍സണെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയില്‍

മിസ്സോറി: യുഎസിലെ മിസ്സോറിയില്‍ മൂന്ന് പതിറ്റാണ്ടിലേറെ മുമ്പ് കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞു. 1994 ല്‍ സെന്റ് ലൂയിസിന് തെക്ക് മിസിസിപ്പി നദിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹമാണ് 31 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചറിഞ്ഞത്. ഇല്ലിനോയിസ് ഭാഗത്തുള്ള ഒരു പ്രാന്തപ്രദേശമായ എഡ്വേര്‍ഡ്സ്വില്ലെയില്‍ നിന്നുള്ള ബെന്നി ലിയോ ഓള്‍സന്റെതാണ് മൃതദേഹമെന്ന് മിസ്സോറിയിലെ ജെഫേഴ്‌സണ്‍ കൗണ്ടിയിലെ ഷെരീഫ് ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു.

ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി അധികൃതര്‍ അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍. ഡിഎന്‍എ സാങ്കേതികവിദ്യയിലെ പുരോഗതി കൂടിയാണിത് വ്യക്തമാക്കുന്നത്.

ഓള്‍സണ്‍ മരിച്ചിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി എന്ന് അറിഞ്ഞ ശേഷം അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരി കാതറിന്‍ പ്രതികരണവുമായി എത്തിയിരുന്നു. ”ഓള്‍സണ്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നുവെന്നും ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് 76 വയസ്സ് കാണുമായുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

More Stories from this section

family-dental
witywide